ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾകലോത്സവം നവംബർ 20 മുതൽ 25 വരെ ഉദിനൂരിൽ..
ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾ
കലോത്സവം നവംബർ 20 മുതൽ 25 വരെ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ ധാരണയായി. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തെ മടിക്കൈ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ കലോത്സവം നടത്താനായിരുന്നു ആലോചിച്ചിരുന്നത്.
എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാണ് കലോത്സവം ഇതിനൂരിലേക്ക് മാറ്റാൻ
ധാരണയായത്.
No comments