ജാതീയമായി അവഹേളിച്ചെന്ന അയല്‍ക്കാരന്റെ പരാതി; സന്തോഷ് ഏച്ചിക്കാനത്തിന്റെ പേരിലുള്ള കേസ് റദ്ദാക്കി
എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ പേരില്‍ കാസര്‍കോട് അസി.സെഷന്‍സ് കോടതിയിലുള്ള കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. 2018-ല്‍ കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിലെ അഭിമുഖത്തില്‍ ജാതീയമായി അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്ന് കാണിച്ച് അയല്‍ക്കാരന്‍ നല്‍കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സന്തോഷിനെതിരെ കേസെടുത്തത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അംഗീകരിച്ചത്. തന്റെ'പന്തിഭോജനം'എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ വിവാദ പരാമര്‍ശം.
No comments