നീലേശ്വരം പാലായിൽ നിന്ന് കാണാതായ അഞ്ജനയെ ഇടപ്പാളിൽ കണ്ടെത്തി
നീലേശ്വരം : പേരോല്‍ പാലായിലെ കാണാതായ അഞ്ജനയെ (26) ഇടപ്പാളില്‍ കണ്ടെത്തി. ആഗസ്ത് 5ന് സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍നിന്നും പോയി പിന്നീട് കാണാതാവുകയായിരുന്നു. പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയും പാലായി റോഡിലെ സബിയുടെ ഭാര്യയുമായ അഞ്ജനയെ നീലേശ്വരം എസ്‌ഐ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇടപ്പാളിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജോലി വാങ്ങി തരാമെന്ന്പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി ഇടപ്പള്ളിയിലേക്ക് പോയതെന്നു പറയുന്നു. അഞ്ജനയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് കെ.എം ഷാജു നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇടപ്പാളില്‍ നിന്നും കസ്റ്റഡിയിലെടുത്ത അഞ്ജനയെ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
No comments