കോടതി ,മദ്യശാലയിലുമുൾപ്പെടെ ജില്ലയിലെ നിരവധി കവർച്ചകൾ നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ
പൊലീസിന്റെ ഉറക്കം കെടുത്തിയ കൊടും കള്ളന്‍ പിടിയില്‍.നീലേശ്വരം ബീവറേജസിൽ ഉൾപ്പെടെ 15ഓളം കവർച്ചാ കേസുകളിൽ പ്രതി അറസ്റ്റിലായി. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയും കണ്ണൂര്‍ ചൊക്ലിയിലെ താമസക്കാരനുമായ സനല്‍ എന്ന സനീഷ് ജോര്‍ജ്ജിനെ(44)യാണ് കാസര്‍കോട് ജില്ലയിലെ പ്രത്യേക അന്വേഷണ സംഘം എറണാകുളം അങ്കമാലിയില്‍ നിന്നും പിടികൂടിയത്. ആഗസ്ത് 4-ന് പുലര്‍ച്ചെ കാസര്‍ഗോഡ് കോടതി കോപ്ലക്സിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷണം ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 15-ഓളം മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ സനല്‍.
No comments