വള്ളിക്കടവ് സ്വദേശി ജോയൻ ചികിത്സ സഹായത്തിനായ് നാടൊന്നിക്കുന്നു... ബിരിയാണി ചലഞ്ചുമായി...
വള്ളിക്കടവ് : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന മാലോം വള്ളിക്കടവ് സ്വദേശി ജോയന് വേണ്ടി നാട് ഒന്നിക്കുന്നു ബിരിയാണി ചലഞ്ചുമായി.ചികിത്സ സഹായത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് വൻ വിജയമാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്ത്‌കളിൽ വിവിധ മേഖലകളായി തിരിച്ച് ബിരിയാണി ഓർഡർ സ്വീകരിക്കും. പതിനായിരം ബിരിയാണി വിൽക്കുവാൻ ലക്ഷ്യം വെച്ചുള്ള ബിരിയാണി ചലഞ്ച് ഇതിനോടകം നാട് ഏറ്റെടുത്ത് കഴിഞ്ഞു. വള്ളിക്കടവ് സെന്റ് ജോർജ് ഫൊറോന ചർച്ച് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ബിരിയാണി ചലഞ്ച് കമ്മിറ്റി ചെയർമാൻ ഗിരീഷ് വട്ടകാട്ട് അധ്യക്ഷനായി.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം,മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ :ജോസഫ് തൈക്കുന്നുംപുറം , എൻ ഡി വിൻസെന്റ്,ടി കെ എവുജിൻ,ആൻഡ്രൂസ് വട്ടക്കുന്നേൽ,ഷോബി ജോസഫ്,ജെസ്സി ചാക്കോ, പി സി രഘു നാഥൻ, സാനി. വി.ജോസഫ്, എൻ.വി. പ്രമോദ്, ജെയിംസ് , ദിനേശൻ നാട്ടക്കൽ, ജോയ് പെണ്ടാനത്ത്, എന്നിവർ സംസാരിച്ചു.. ജോബി കാര്യാവിൽ സ്വാഗതവും, മാർട്ടിൻ ജോർജ് ഓളോമന നന്ദിയും പറഞ്ഞു.
ബിരിയാണി ചലഞ്ച് കമ്മിറ്റി ഭാരവാഹികൾ.ഗിരീഷ് വട്ടക്കാട് ചെയർമാൻ, ജോബി കാര്യാവിൽ ജനറൽ കൺവീനർ,വിനോദ് കുമാർ പി ജി ട്രെഷറർ , ഡാർലിൻ ജോർജ് കടവൻ മീഡിയ കോർഡിനേറ്റർ.
ജോൺസൺ ചിറയത്ത്, സിബിച്ചൻ പുളിങ്കാല,സണ്ണി കള്ളു വേലിൽ,സനോജ് മാത്യു,മിനി ടോമി നാമ്മറ്റo, റോസ്‌ലിൻ സിബി, ബിജു കുഴിപ്പള്ളി, ജോസ് പാഴൂക്കുന്നേൽ എന്നിവർ വൈസ് ചെയർമാരും, പി ജി ദേവ്, ടി കെ എവുജിൻ,അലക്സ് നെടിയകാല,ഷോബി ജോസഫ്, ജെസ്സി ടോമി, പി സി രഘുനാൻ, മോൻസി ജോയ്, ബിൻസി ജെയിൻ, ശ്രീജ, ദേവസ്യ തറപ്പെൽ , ജെയിംസ് തിരുത്തിപ്പള്ളിൽ,പ്രമോദ് എൻ വി, ഒമന കോട്ടയിൽ,ജോയ് മൈക്കിൾ , ടി കെ ദിനേശൻ, സാജൻ പുഞ്ച,നിഷാദ്,
രക്ഷാധികാരികൾ.
No comments