Breaking News

വയനാടിനെ നെഞ്ചോട് ചേർത്ത് കിനാനൂർ-കരിന്തളം ഹരിത കർമ്മസേന


കരിന്തളം: ഉരുൾപൊട്ടലിൽ സർവ്വനാശം വിതച്ച വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കിനാനൂർ -കരിന്തളം ഹരികർമ്മ സേന അംഗങ്ങൾ. ദുരിതത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ തങ്ങളാൽ കഴിയുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് 35 അംഗങ്ങളും ചേർന്ന് 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൊടുക്കുവാൻ തീരുമാനിച്ചത്. വീടുകളിൽ ചെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഇവർക്ക് തുച്ചമായ വേതനമാണ് ലഭിക്കുന്നത്.  ഹരിതകർമ്മസേനയുമായി സഹകരിക്കാത്ത ചിലർ ഇപ്പോഴും ഉണ്ട്. അതെല്ലാം മറന്ന് കൊണ്ടാണ് വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് മാതൃക പ്രവർത്തനം നടത്തിയത്. സഹായധനം ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി വിദ്യ. ടി ആർ, പ്രസിഡൻ്റ് മീനാക്ഷി. പി പി എന്നിവർ ചേർന്ന് പഞ്ചായത്ത് സെക്രട്ടറി ലീനാമോൾ എൻ സി ക്ക് കൈമാറി

No comments