മലയോരത്തെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ കെ എസ് ആർ ടി സി ട്രിപ്പുകൾ പുനരാരംഭിച്ചു...വരക്കാട് വെച്ച് സ്വീകരണം നൽകി
വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് നിന്ന് ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 2.45 ന് നീലേശ്വരം, 3.50 ന് എളേരി,പുങ്ങംച്ചാൽ വഴി മാലോത്തേക്കും, തിരിച്ചു മാലോത്തു നിന്ന് 4.10 ന് പുറപ്പെട്ട് 4.30 ന് എളേരി, 4.35 ന് വരക്കാട് കടന്ന് ഭീമനടി, നീലേശ്വരം വഴി കാഞ്ഞങ്ങാടേക്കും പോകുന്നു.
രാവിലെ 7.50 ന് ചെറുവത്തൂർ, 8.10 ചീമേനി, പള്ളിപ്പാറ, മുക്കട, ഭീമനടി വഴി എളേരി കോളേജിലേക്കും, തിരിച്ചു 9.00 ന് പുറപ്പെട്ട്, ഭീമനടി, നീലേശ്വരം വഴി കാഞ്ഞങ്ങാട് എത്തി ചേരും. കാഞ്ഞങ്ങാട് നിന്ന് ഉച്ചക്ക് 1.35 ന് പുറപ്പെട്ട് 2.10 ന് നീലേശ്വരം, അണ്ടോൾ, മുക്കട വഴി എളേരി കോളേജിലേക്കും, 3.35 ന് കോളേജിൽ നിന്ന് പുറപ്പെട്ട് ഭീമനടി, കരിന്തളം കോളേജ് വഴി നീലേശ്വരത്തും എത്തിച്ചേരും. മുൻപ് ഓടിയ കെ എസ് ആർ ടി സി സർവീസിന്റെ ട്രിപ്പുകൾ പുനരാരംഭിച്ചത് ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായി.
ബസിന് പഞ്ചായത്ത് മെമ്പർ സി. പി. സുരേഷ്, സിപിഎം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ, പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു, VHSS പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ വരക്കാട് വെച്ച് സ്വീകരണം നൽകി.
ഈ ട്രിപ്പുകൾ പുനരാരംഭിക്കാൻ മലയോര മേഖല പാസ്സഞ്ചർസ് അസോസിയേഷൻ, ബ്ലോക്ക് മെമ്പർ രാജേഷ്, എളേരി കോളേജ് പ്രിൻസിപ്പൽ & വിദ്യാർത്ഥി സംഘടനകൾ,വരക്കാട് HSS പ്രിൻസിപ്പൽ എന്നിവർ ചീഫ് ട്രാഫിക് ഓഫീസർക്കും, എ. ടി. ഒ. ക്കും നിവേദനം നൽകിയിരുന്നു.
No comments