Breaking News

ഉത്തര മലബാറിലെ പ്രസിദ്ധ ആരാധനാലയമായ ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 16 വർഷത്തിന് ശേഷം നടക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിനായി വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു



വെള്ളരിക്കുണ്ട് : ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 2 മുതൽ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന് നൂറ് കണക്കിന് ആളുകൾ ചേർന്ന യോഗത്തിലാണ് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചത്. ക്ഷേത്രം മുഖ്യ രക്ഷാധികാരി സരോജമ്മ കോണത്ത് എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഹരീഷ് പി നായർ പരിപാടി വിശദീകരണം നടത്തി. ക്ഷേത്രം പ്രസിഡൻട് വി രാമചന്ദ്രൻ നായർ, കുഞ്ഞമ്പു നായർ കൊട്ടോടി, കെ കുഞ്ഞികൃഷ്ണൻ നായർ



അയ്യങ്കാവ്, ദാമോദരൻ മാസ്റ്റർ പരപ്പ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ , സതീശൻ മാസ്റ്റർ കമ്പല്ലൂർ, ബാലൻ മാസ്റ്റർ പരപ്പ, ദാമോദരൻ മാസ്റ്റർ പരപ്പ, വി മാധവൻ നായർ,സി ദാമോദരൻ , ജ്യോതി രാജേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി ദിവകരൻ നായർ സ്വാഗതവും ആഘോഷ കമ്മറ്റി കൺവീനർ പി കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. 16 വർഷത്തിന് ശേഷം നടക്കുന്ന മഹോത്സവത്തിന് വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

മഹോത്സവത്തിനായുള്ള ധന സമാഹരണത്തിൻ്റെ ഉത്ഘടനം ക്ഷേത്രം മുഖ്യ രക്ഷാധികാരി സരോജമ്മ കോണത്ത് അവർകൾ നിർവഹിച്ചു.

ഭാരവാഹികൾ* 

വി മാധവൻ നായർ -(ചെയർമാൻ)

ഇ ഭാസ്കരൻ നായർ -(വർക്കിംഗ് ചെയർമാൻ) 

ഹരീഷ് പി നായർ -(ജനറൽ കൺവീനർ )

പി.കുഞ്ഞികൃഷ്ണൻ നായർ (കൺവീനർ.)

സി ദാമോദരൻ ( ട്രഷറർ)

No comments