ബിരിക്കുളം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണമാസാചരണം സംഘടിപ്പിച്ചു
ബിരിക്കുളം: 5500 നമ്പർ ബിരിക്കുളം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർക്കിടകമാസ രാമായണ പാരായണം സംഘടിപ്പിച്ചു. ബാലൻ മാസ്റ്റർ പരപ്പ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി പെരിയൽ ദിവാകരൻ നായർ, കുറുവാടൻ കുഞ്ഞിരാമൻ നായർ, കുഞ്ഞിരാമൻ നായർ ബി രിക്കുളം, സുധാകരൻ നായർ, മന്മഥൻ നായർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പ്രദേശത്തെ നിരവധി അമ്മമാരും കുട്ടികളും ചടങ്ങിൽ പങ്കാളികളായി. ഇന്നത്തെ കാലത്ത് ഹൈന്ദവ സംസ്കാരം നിരവധി ഭീഷണികളാണ് ഉൾക്കൊള്ളുന്നത് എന്നും, മന്നത്ത് ആചാര്യൻ എല്ലായിപ്പോഴും മുഴുവൻ ഹൈന്ദവ സമൂഹത്തിന്റെയും ഉന്നതിക്കുവേണ്ടി മുന്നിൽനിന്നും പടപൊരുതിയ വ്യക്തിയാണെന്നും അതുകൊണ്ടുതന്നെയാണ് പെരുന്നയിലെ എൻഎസ്എസ് കോളേജിന് ഹിന്ദു കോളേജ് എന്ന നാമകരണം ചെയ്തതെന്നും ചടങ്ങിൽ ഉദ്ഘാടകൻ പറഞ്ഞു. യുവതലമുറയെ ലഹരി എന്ന മാരക വിപത്ത് കാർന്നു തിന്നുകയാണെന്നും അതുകൊണ്ടുതന്നെ മുഴുവൻ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ നല്ലരീതിയിൽ ശ്രദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, നമ്മുടെ അതിപുരാതനമായ ഗ്രന്ഥങ്ങൾ ജീവിത വഴികാട്ടിയാണെന്നും അത് എല്ലാവരും ജീവിതത്തിൽ പകർത്തിയാൽ പൂർണ്ണ വിജയം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments