Breaking News

പാണത്തൂർ കല്ലപ്പള്ളിയിലെ പുലി അക്രമണം : വനം വകുപ്പ് സമീപത്ത് ക്യാമറ സ്ഥാപിച്ചു

പാണത്തൂർ: പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ട കല്ലപ്പള്ളി ദൊഡമന ചന്ദ്രശേഖരയുടെ വീടിന് സമീപത്തായി വനം വകുപ്പ് 2 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. തൊഴുത്തിലും, ഇന്നലെ വീട്ടിനടുത്ത് പശുവിനെ മാറ്റി കെട്ടിയ സ്ഥലത്തുമായാണ്  ഇന്ന് വൈകുന്നേരത്തോടുകൂടി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ്  തൊഴുത്തിൽ കെട്ടിയിരുന്ന മൂന്ന് പശുക്കുട്ടികളിൽ ഒന്നിനെ പുലി പിടിച്ചത്. ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടി  വൈകുന്നേരത്തോടു കൂടി പ്രദേശത്ത് ക്യാമറ സ്ഥാപിച്ചത്.

No comments