Breaking News

ചന്ദ്രഗിരിപുഴയിൽ കാണാതായ പിഗ്മി കലക്ഷൻ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി



കാസർകോട്: കാണാതായ പിഗ്മി കലക്ഷൻ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി.വിദ്യാനഗർ പോലീസ് സ്റ്റേഷൻ പ രിധിയിലെ പാമ്പാച്ചിക്കടവ് അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ബി.എ രമേഷിന്റെ(50) മൃതദേഹമാണ് ഇന്ന് രാവിലെ നെല്ലിക്കുന്ന് കടലിൽ കണ്ടെത്തിയത്. കാസർകോട് സർവ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷൻ ഏജന്റാണ് രമേഷ്. പതിവുപോലെ വ്യാഴാഴ് ച രാവിലെ ജോലിക്ക് പോയതായിരുന്നു. സാധാരണ നില യിൽ രാത്രി 8.30 മണിയോടെ തിരിച്ചെത്തുകയാണ് പതിവ്. എന്നാൽ അന്ന് രാത്രി ഒമ്പതു മണിയായിട്ടും തിരിച്ചെത്തിയി ല്ല. വീട്ടുകാർ ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരണം ഉ ണ്ടായില്ല. തുടർന്ന് രമേഷിന്റെ ഭാര്യാ സഹോദരൻ വിദ്യാനഗർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ രമേഷിന്റെ സ്കൂട്ടർ ചന്ദ്രഗിരി പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ ഉണ്ടായിരുന്ന ബാഗിൽ പണവും അണിഞ്ഞിരുന്ന സ്വർണാഭരണവും ഫോണും ലഭിച്ചു.

ഇതോടെ രമേഷ് പുഴയിൽ ചാടിയതായിരിക്കാമെന്ന സംശയം ഉയർന്നു. തുടർന്ന് ഫയർഫോഴ്സും പോലീസും ചന്ദ്ര ഗിരിപുഴയിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ക ണ്ടെത്താൻ കഴിഞ്ഞില്ല. തെരച്ചിൽ തുടരുന്നതിനിടയിൽ ഇന്ന് രാവിലെയാണ് രമേഷിന്റെ മൃതദേഹം നെല്ലിക്കുന്ന് കടലിൽ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം ജനറൽ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി.

No comments