ഇന്ന് വെള്ളരിക്കുണ്ടിലെ ഓട്ടോ തൊഴിലാളികൾ (സി ഐ ടി യു ) ഓടുന്നത് വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ ...
വെള്ളരിക്കുണ്ട് : ഇന്ന് വെള്ളരിക്കുണ്ടിലെ ഓട്ടോ തൊഴിലാളികൾ (സി ഐ ടി യു )
ഓടുന്നത് വയനാടിലെ ദുരന്തബാധിതരെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നതിന് വേണ്ടി. കാസർഗോഡ് ജില്ലയിലെ സി ഐ ടി യു ഓട്ടോ തൊഴിലാളികൾ ഇന്ന് വാഹനമോടിക്കുന്നത് ദുരിതബാധിതരെ സഹായിക്കാനാണ് അതിന്റെ ഭാഗമായാണ് വെള്ളരിക്കുണ്ടിലെ തൊഴിലാളികളും ഇന്നത്തെ ഓട്ടോ ഓടി കിട്ടുന്ന വരുമാനം നൽകാൻ തീരുമാനിച്ചത്.വെള്ളരികുണ്ടിൽ നടന്ന പരിപാടിയിൽ കെ വി തമ്പാൻ ഉത്ഘാടനം നിർവഹിച്ചു. പ്രശോബ്, ഷിബു, സനീഷ്, ബാലകൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ ഇന്നത്തെ കാരുണ്യ യാത്രക്ക് തുടക്കം കുറിച്ചു.
No comments