നടന്നു പോകുകയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു
തൃക്കരിപ്പൂർ : നടന്നു പോകുകയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി വടക്കേ മനയിലെ കെ.എം കുഞ്ഞികൃഷ്ണൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിൽ നിന്നും ഇളംപച്ചയിലേക്ക് നടന്നുപോകുന്നതിനിടയിൽ കാരോളം സി. എച്ച് സെന്ററിന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ സി.ടി കൃഷ്ണൻ നമ്പ്യാരുടെയും കെ. എം ഗൗരിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളിധരൻ, മൃദുല, രാമദാസ്, ജയകൃഷ്ണൻ.
No comments