വൈ എം സി എ കാസർകോട് ജില്ലാ നേതൃശിബിരവും യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ഭീമനടി വ്യാപാരഭവൻ ഹാളിൽ നടത്തി
ഭീമനടി: വൈ എം സി എ കാസര്‍കോട് ജില്ലാ നേതൃശിബിരവും യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ഭീമനടി വ്യാപാരഭവന്‍ ഹാളില്‍ നടത്തി. വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ സണ്ണിമാണിശ്ശേരി അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് ചെയര്‍മാന്‍ അജീസ് പറയിടം, വനിതാഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സിസിലി അലക്സ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷിജിത്ത് തോമസ്, ഭീമനടി വൈ എം സി എ പ്രസിഡണ്ട് ചെറിയാന്‍ ഊത്തപ്പാറയ്ക്കല്‍, സെക്രട്ടറി സക്കറിയാസ് തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ ജെയിസണ്‍ തോമസ്, എഐ ട്രെയിനര്‍ മനു വര്‍ഗീസ്, ലീഡര്‍ഷിപ്പ് ട്രെയിനര്‍ ആശാ ജോസഫ് എന്നിവര്‍ ക്ലാസുകൾ നയിച്ചു.
No comments