മലയോരത്തെ മലനിരകള സംരക്ഷിക്കാൻ.. വെള്ളരിക്കുണ്ടിൽ പ്രകടനവും പൊതുസമ്മേളനവും നാളെ (ബുധൻ) രാവിലെ 10ന്
വെള്ളരിക്കുണ്ട്: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെളളരിക്കുണ്ടു് താലൂക്കിലെ കരിങ്കൽ ക്വാറികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം മുൻനിർത്തി നടത്തുന്ന പ്രകടനവും പൊതുസമ്മേളനവും 21 ബുധനാഴ്ച്ച നടക്കും .രാവിലെ പത്തു മണിക്ക് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച് ടൗൺ ചുറ്റി താലൂക്ക് ഓഫീസിലെത്തി നിവേദന സമർപ്പിക്കും. തുടർന്ന് ടൗണിൽ നടക്കുന്ന പൊതുസമ്മേളനം ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംസ്ഥാന കൺവീനർ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും. എൻ.സുബ്രഹ്മണ്യൻ, ജനപ്രതിനിധികളായ ഷോ ബി ജോസഫ്, വിനു വി.ആർ, പി സി.രഘുനാഥ് ഡോ. ജോൺസൻ അന്ത്യാകുളം, പി.വി.ഷാജി, വി.എം.ബഷീർ, സുരേഷ് മാലോം തുടങ്ങിയവർ സംസാരിക്കും. സംയുക്ത സമരസമിതി ചെയർമാൻ ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിക്കും.
No comments