Breaking News

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം: ഹോസ്ദൂർഗ്ഗ് താലൂക്ക് വികസന സമിതി


നീലേശ്വരം: കാഞ്ഞങ്ങാട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്നും അത്തരം ബസ്സുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഹോസ്ദുർഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിൽ നിന്നും മലിനജലം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുകുന്നത് തടയാൻ നടപടി വേണം. വില്ലേജുകളിലെ റീസർവ്വേ നടപടികൾ പൂർത്തീകരിക്കണമെന്നും  യോഗത്തിൽ ആവശ്യമുയർന്നു. 

  ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു.   പി കുഞ്ഞിക്കൃഷ്ണൻ, ഖാലിദ് കൊളവയൽ രാജമോഹൻ , ബി കെ മുഹമ്മദ് കുഞ്ഞി  വി ഗോപി, യു.കെ ജയപ്രകാശ്, രാജു കൊയ്യൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി അടിയോടി  സംസാരിച്ചു.താലൂക്ക് തഹസിൽദാർ എം മായ  സ്വാഗതം പറഞ്ഞു.

No comments