ബസുകളിൽ നിന്ന് ഡീസൽ ചോർത്തൽ: കുമ്പള പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു
കാസർകോട്: സർവ്വീസ് അവസാനിപ്പിച്ച ശേഷം നിർത്തി യിട്ട സ്വകാര്യ ബസുകളിൽ നിന്നു 285 ലിറ്റർ ഡീസൽ ചോർത്തിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
പുത്തിഗെ, കട്ടത്തടുക്കയി ലെ പി.വി ഷുക്കൂറി(26)നെയാ ണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ പി.കെ വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ. ശ്രീജേഷ് അ റസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയി ൽ കന്നാസുകളിൽ നിറച്ച 285 ലിറ്റർ ഡീസലും കണ്ടെത്തി. പൊലീസ് സംഘത്തിൽ പോലീസുകാരായ ചന്ദ്രൻ, സുധീഷ്, വിനോദ്കുമാർ, ഗോ കുൽ, മനോജ് എന്നിവരും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി കുമ്പളയിലെ പെട്രോൾ പമ്പിനു സ മീപത്തു നിർത്തിയിട്ടിരുന്ന രണ്ടു ബസുകളിൽ നിന്നാണ് 285 ലിറ്റർ ഡീസൽ മോഷണം പോയത്. രാവിലെ ബസ് സർവ്വീ സ് ആരംഭിക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് ഡീസൽ മോഷണം പോയ കാര്യം അറിഞ്ഞത്.
അറസ്റ്റിലായ ഷുക്കൂർ ഡീസൽ വാങ്ങിയ ആളാണെന്നും മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഘത്തെ തെരയുകയാണ് ന്നു പോലീസ് പറഞ്ഞു.
No comments