കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ പതാക ഉയർത്തി
വെള്ളരിക്കുണ്ട് : ദേശീയ വ്യാപാരി ദിനമായ ആഗസ്ത് 9 വ്യാപാരി ദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു. വെള്ളരിക്കുണ്ട് ടൗണിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ പതാക ഉയർത്തി. വയനാട് ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു തുടങ്ങിയ ചടങ്ങിൽ വ്യാപാരികൾ നിരവധി പ്രതിസന്ധികൾ നേരിടുന്നുവെന്നും അതിനെ അതിജീവിക്കാൻ വ്യാപാരികൾ ഒന്നിച്ചുനിന്നാലെ സാധിക്കുവെന്നും തോമസ് ചെറിയാൻ അഭിപ്രായപ്പെട്ടു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ പി വി ഷാജി വൈസ് പ്രസിഡന്റ്‌മാരായ എം ജെ ലോറൻസ്, ബെന്നി ജെയിംസ് അയിക്കര, സെക്രട്ടറിമാരായ റിങ്കു മാത്യു, സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വെള്ളരിക്കുണ്ട് വ്യാപാര ഭവന് മുമ്പിൽ നടന്ന പരിപാടിയിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു.
No comments