Breaking News

കാൽ വഴുതി കുളത്തിൽ വീണ് മുങ്ങി താഴുകയായിരുന്ന കോളംകുളം സ്വദേശിയെ രക്ഷപ്പെടുത്തിയ യുവാവിന് നാട്ടുകാരുടെ അനുമോദനം ...


പരപ്പ : അബദ്ധത്തിൽ കാൽ വഴുതി സ്വന്തം പറമ്പിലെ കുളത്തിൽ വീണ് മുങ്ങി താഴുകയായിരുന്ന കോളംകുളം കാരകുന്നിലെ സി.വി. പ്രഭാകരനെ മയങ്ങാനത്തെ എൻ .ബിജു സാഹസികമായി രക്ഷപെടുത്തി. ബിജുവിൻ്റെ വീട്ടിനടുത്തുള്ള  കവുങ്ങിൻ തോട്ടത്തിൽ പണി കഴിഞ്ഞ് കാൽ കഴുകുന്നതിനിടെ വഴുതി ആഴമുള്ള കുളത്തിൽ വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ഇരിക്കുകയായിരുന്ന ബിജുവും കുടുംബാംഗങ്ങളും ഓടി പോവുകയും മുങ്ങി താഴുകയായിരുന്ന പ്രഭാകരനെ വലിച്ച് എടുത്ത് കരകെത്തിക്കുകയായിരുന്നു. തക്കസമയത്ത് സ്വന്തം ജീവൻ പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തി ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന എൻ. ബിജുവിനെ മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര കമിറ്റി അനുമോദിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വി. ശംഭു അദ്ധ്യക്ഷനായി. പന്ത്രണ്ടാം വാർഡ് മെമ്പർ മനോജ് തോമസ് ഉൽഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ  കെ.പി ചിത്രലേഖ അനുമോദന പ്രസംഗം നടത്തി. മുൻ മെമ്പർ സി.വി. ബാലകൃഷ്ണൻ പൊന്നാട അണിയിച്ച് അനുമോദിച്ചു. കെ. വിജയഗോപാലൻ, കെ.രാഘവൻ, ബാബു ചേമ്പേന, സി.വി. പ്രഭാകരൻ പ്രജിത്ത് സി.വി, എൻ ബിജു, പി. വിജയൻ, സുനജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.




No comments