പോലീസ് മികവ് പരപ്പയിലെ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിലും ,ഹോട്ടലിലും മോഷണം നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിൽ പിടികൂടി വെള്ളരിക്കുണ്ട് പോലീസ്
പരപ്പ : വെള്ളരിക്കുണ്ട് പോലീസിന് ഒരു പൊൻ തൂവൽ കൂടി...വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലുള്ള പരപ്പിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസലും പരപ്പയിലെ മലബാർ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു. 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി വെള്ളരിക്കുണ്ട് പോലീസ്.. പരപ്പയിലും പരിസരങ്ങളിലും മോഷണം നടത്തിയ പ്രതി പനത്തടി പാണത്തൂർ പട്ടുവം സ്വദേശി രതീഷ് ( 67)നെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ വെള്ളരിക്കുണ്ട് എസ് ഐ ശ്രീ ദാസ് പുത്തൂർ എസ് ഐ ജയരാജൻ ഗ്രേഡ് എസ് ഐ രാജൻ പോലീസ് ഓഫീസർമാരായ അബൂബക്കർ, നൗഷാദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി കവർച്ച ക്കേസിലെ പ്രതിയാണ് രതീഷ്. എറണാകുളം തൃശൂർ ജില്ലകളിൽ നിരവധി മോഷണക്കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പരപ്പ ടൗണിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ കാണാൻ നൂറുകണക്കിന് പേരാണ് ഇവിടെ തടിച്ചുകൂടിയത്....
No comments