ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പരപ്പയിൽ ശ്രീ തളീയിൽ ബാലഗോകുലത്തിൽ ഗോപൂജ നടന്നു
പരപ്പ : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പരപ്പയിൽ ശ്രീ തളീയിൽ ബാലഗോകുലത്തിൽ ഗോപൂജ നടന്നു.പരപ്പ ശ്രീ തളീക്ഷേത്രം വൈസ് പ്രസിഡന്റ് ജയൻ മാസ്റ്റർ ഭദ്ര ദീപം തെളിയിച്ചു ഗോകുലാദ്ധ്യാപകൻ കരിച്ചേരി കുഞ്ഞമ്പു നായർ, കെ ബാലൻ മാസ്റ്റർ,ആഘോഷ പ്രമുഖ് ഹരികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ഗോപൂജ നടന്നത്. ബാലഗോകുലം വിദ്യാർഥികളും രക്ഷിതാക്കളും ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഭാരവാഹികളും ഗോപൂജയിൽ പങ്കാളികളായി. ശ്രീ തളീയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര നാളെ രാവിലെ 10.30 പരപ്പ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ നിന്ന് ആരംഭിച്ചു ശ്രീ തളീ ക്ഷേത്രത്തിൽ സമാപിക്കും...
No comments