പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്രത്തിൽ തിരുമുറ്റം കരിങ്കൽ പാകൽ ആദ്യ ഫണ്ട് സമർപ്പണം ചടങ്ങ് ക്ഷേത്രത്തിൽ നടന്നു
പരപ്പ : പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്രത്തിൽ തിരുമുറ്റത്ത് കരിങ്കൽ പാവൽ ചടങ്ങ് നടന്നു ബ്രഹ്മശ്രീ കെ യു നാരായണതന്ത്രി തുടക്കം കുറിച്ചു . ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു ബാലൻ മാസ്റ്റർ പരപ്പ മുഖ്യ പ്രഭാഷണം നടത്തി.
ഇതിൻറെ ഭാഗമായി ഫണ്ട് ശേഖരണ ഉദ്ഘാടനം കോക്കുന്നിൽ കുമാരൻ നായർ നിന്നും ക്ഷേത്ര പ്രസിഡണ്ട് ബ്രഹ്മശ്രീ കെ യു നാരായണ തന്ത്രി ഏറ്റുവാങ്ങി . ചടങ്ങിൽ ക്ഷേത്ര സെക്രട്ടറി കെ കുട്ടിയാൻ ക്ലായിക്കോട് ,എ നാരായണൻ , എ പദ്മനാഭൻ , കെ തമ്പാൻ ,പവിത്രൻ പരപ്പ , ശ്രീ തളീ ക്ഷേത്രം ഭാരവാഹികൾ, മുണ്ടിയാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .
No comments