യുവാവിന്റെ കുത്തേറ്റ് പിതാവിനും സഹോദരനും പരിക്കേറ്റു ; ചീമേനി പോലീസ് കേസ് എടുത്തു
ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് യുവാവിന്റെ കുത്തേറ്റ് പിതാവിനും സഹോദരനും പരിക്കേറ്റു. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസ് (62) മകൻ വരുൺദാസ് (26) എന്നിവരെയാണ് വിപ്ര ദാസിന്റെ മൂത്തമകൻ വിപിൻദാസ് (36)കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് അപ്പോൾ തന്നെ ചീമേനി എസ് ഐ പി.വി രാമചന്ദ്രനും സംഘവും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത് വിപിൻദാസിനെതിരെ പോലീസ് കേസെടുത്തു.
No comments