റാണിപുരത്ത് ട്രക്കിങ് വഴിയിൽ കാട്ടാനയിറങ്ങി സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നത്തെ ട്രക്കിങ്ങ് താൽക്കാലികമായി നിറുത്തി
പാണത്തൂർ : സഞ്ചാരികൾ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് കൊമ്പനെ കണ്ടതിനാൽ ഇന്ന് റാണിപുരത്ത് വനത്തിനകത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിറുത്തി. എല്ലാ ദിവസം രാവിലെ വന സംരക്ഷണ സമിതി വാച്ചർമാർ മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധന നടത്താറുണ്ട്. പരിശോധനയിൽ ആനയില്ല എന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടാറ്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ട്രക്കിങ്ങ് താൽക്കാലികമായി നിറുത്തിയത്.
No comments