വയനാട് ദുരിതാശ്വാസം ; ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ - കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് " ചുരം " വിദ്യാനഗറിൽ നടന്നു
വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് , ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി,ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ - കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് " ചുരം " വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്നു.
ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് പ്രകാശൻ പുത്തൂർ വിശിഷ്ടാതിഥി ആയി. ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി. എൽ. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വില്പനയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു.
സന്തോഷ് പള്ളിക്കര വരച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ജില്ലാകളക്ടറുടേയും ഛായാചിത്രം ചടങ്ങിൽ സമ്മാനിച്ചു.ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണൽ സെക്രട്ടറി എം.എം. നൗഷാദ് ചിത്രം ഏറ്റുവാങ്ങി 35 കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു
CMDRF ലേക്ക് തുക സംഭാവന നൽകി ചിത്രങ്ങൾ വാങ്ങാൻ താല്പര്യമുള്ളവരുടെ ആശയങ്ങൾക്കനുസരിച്ചു പെയിന്റിംഗ് ചെയ്തു ക്യാമ്പിൽ വിൽപ്പന നടത്തി
No comments