സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപം; ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തി
മലപ്പുറം: പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ മുസ്‌തഫയെ മരിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിക്കൽ ഒളവട്ടൂർ സ്വദേശിയാണ് മുസ്തഫ. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. മുസ്‌തഫയുടെ സ്കൂട്ടറും ചെരുപ്പും ഇന്നലെ രാവിലെ ഫറോക്ക് പഴയ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കരുവൻതിരുത്തി പെരവൻമാട് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
No comments