"വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പ്രേരിതം...നിയമപരമായും രാഷ്ട്രീയപരമായും നേരിടും " ; രാജു കട്ടക്കയം..മാലോത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടന്നു
വേളളരിക്കുണ്ട് : അനധികൃത സ്വത്ത്സാമ്പാദ്യമെന്ന പരാതിയിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയ്ഡ് .
കോഴിക്കോട്നിന്നുള്ള 30 ഓളം പേർ അടങ്ങുന്ന വിജിലൻസ് സംഘമാണ് ശനിയാഴ്ച രാവിലെ 7 മണിമുതൽ രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടിലും ബളാൽ പഞ്ചായത്ത് ഓഫീസിലും റൈഡ് നടത്തിയത്. കോൺഗ്രസ്സ് നേതാവും ബളാൽ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയത്തിന്റെ വീട്ടിലും കോൺഗ്രസ്സ് ഭരിക്കുന്ന ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയ്ഡ് നടന്നതിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് മാലോത്ത് പ്രതിഷേധ പ്രകടനവും പൊതു യോഗവും നടന്നു.
വരാൻ പോകുന്ന തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാന ഭരണത്തിന്റെ തണലിൽ നടക്കുന്ന വിജിലൻസ് റൈഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയ മായും നിയമപരമായും നേരിടുമെന്നും രാജു കട്ടക്കയം പറഞ്ഞു...
No comments