ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നു യുവാവ് ഷോക്കേറ്റ് മരിച്ചു
കാസർകോട്: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നു യുവാവ് ഷോക്കേറ്റ് മരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ രഞ്ജുനാഥ നിലയത്തിൽ രാമചന്ദ്രയുടെ മകൻ ആർ യശ്വന്ത് -23 ആണ് മരിച്ച
ഉപ്പളയിലെ പെട്രോൾ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്. തിങ്കളാഴ്ച വൈകുന്നേരം ജോലിക്കു പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് വീടിനു മുകളിലേ ക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോല കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ സിറ്റൗട്ടിലെത്തി തെങ്ങോല മാറ്റാനുള്ള ശ്രമത്തിനിട യിൽ എച്ച് ടി ലൈനിൽ ത ട്ടി ഷോക്കേൽക്കുകയായിരുന്നു
No comments