വള്ളിക്കടവ് : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട മാലോം,വള്ളിക്കടവിലെ ജോയന് വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാടിന്റെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി...വിവിധ മേഖലകളായി തിരിച്ച് നടത്തിയ യോഗങ്ങളും, വാർഡ് തലത്തിൽ രൂപീകരിച്ച കമ്മിറ്റികളും,സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചരണവും, യുവാക്കളും, സ്ത്രീകകളും അടക്കമുള്ള പൊതു സമൂഹo ഏറ്റെടുത്തതും ബിരിയാണി ചലഞ്ച് വൻ വിജയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.. ഗിരീഷ് വട്ടകാട്ട് ചെയർമാനും, ജോബി കാര്യാവിൽ ജനറൽ കൺവീനറും, വിനോദ് കുമാർ പി ജി ട്രഷററും, ഡാർലിൻ ജോർജ് കടവൻ മീഡിയ കോർഡിനേറ്ററുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.വള്ളിക്കടവ് സെന്റ് ജോർജ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപ്പിച്ച 1613100 രൂപ ഗിരീഷ് വട്ടക്കാട്ടും, ജോബി കാര്യവിലും,വിനോദ് കുമാർ പി ജി യും രക്ഷാധികാരി ടി കെ എവുജിനും ചേർന്ന് ജോയൻ ചികിത്സ സഹായ കമ്മിറ്റി കൺവീനർ മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ :ജോസഫ് തൈക്കുന്നുംപുറത്തിന് കൈമാറി. വിദേശത്തും സ്വദേശത്തുമുള്ളവർ വഴി ലഭിച്ച 912098 രൂപ സംഭാവന പൊതു സമൂഹത്തിന്റെ പിന്തുണയുടെ നേർ സാക്ഷ്യമായി..സ്വയം സേവനം ചെയ്യാൻ വിവിധ ക്ലബ് കളുടെ അംഗങ്ങളും,കുടുംബശ്രീ, മാതൃവേദി,യുവജന കൂട്ടായ്മകളും രംഗത്ത് എത്തിയതോടെ ചിലവ് കുറച്ച് കൂടുതൽ പണം സ്വരൂപിക്കാനും സാധിച്ചു. വിനോദ് കുമാർ പി ജി അവതരിപ്പിച്ചവരവ് ചിലവ് കണക്ക് യോഗം അംഗീകരിച്ചു.യോഗത്തിൽ ഗിരീഷ് വട്ടകാട്ട് അധ്യക്ഷനായി.ഫാ ജോസഫ് തൈക്കുന്നുംപുറത്ത്, ഷോബി ജോസഫ്,ടി കെ എവുജിൻ,എൻ ഡി വിൻസെന്റ്,ആൻഡ്രൂസ് വട്ടക്കുന്നേൽ,പി സി രഘു നാഥൻ,ജെയിംസ്,ജെസ്സി ടോമി, കെ ഡി മോഹനൻ,ദിനേശൻ നാട്ടക്കൽ എന്നിവർ സംസാരിച്ചു.ജോബി കാര്യവിൽ സ്വാഗതവും വിനോദ് കുമാർ പി ജി നന്ദിയും പറഞ്ഞു
No comments