Breaking News

ക്യാമറകളെല്ലാം പേപ്പർ വെച്ച് മറച്ചു; കേളകത്ത് ബിവറേജ് ഔട്ട്‌ലെറ്റിൽ വൻ മോഷണം


കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ബീവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യകുപ്പികളാണ് മോഷണം പോയത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കേരള പൊലീസിന്റെ പട്രോളിംഗിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്.

ബിവറേജ് ഔട്ട്‌ലെന്റിന്റെ പുറകുവശത്തെ ജനല്‍ച്ചില്ല് തകര്‍ത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി സൂക്ഷിച്ച അരലിറ്ററിന്റെ 23 മദ്യകുപ്പികളാണ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന് സമീപത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 17 മദ്യകുപ്പികളാണ് കണ്ടെത്തിയത്. ബിവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കടകളിലെയടക്കം സിസിടിവി ക്യാമറകള്‍ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

No comments