Breaking News

ചീമേനിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കലക്ട്രേറ്റ് ജീവനക്കാരൻ മരണപ്പെട്ടു


കാഞ്ഞങ്ങാട് : ചീമേനിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കലക്ട്രേറ്റ് ജീവനക്കാരൻ മരിച്ചു.ചീമേനി അത്തൂട്ടിയിലെ അഷറഫ് (49 )ആണ് മരിച്ചു. ചീമേനി ആനിക്കാട്ടി പാലക്കടുത്ത് രാതി 7 മണിയോടെയാണ് അപകടം. അഷറഫ് സഞ്ചരിച്ച സ്കൂട്ടറിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ അഖിലിനെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാസർകോട് പട്ടികവർഗ്ഗ  ഓഫീസ് ജീവനക്കാരനാണ്. ഭാര്യ: റസിയ (അത്തൂട്ടി, പെരുമ്പട്ട ഗവ.ഹയർസെക്കൻഡറി ജീവനക്കാരി). മക്കൾ: അർഫാന, റസീത, അഷ്ഫാക്ക് .മരുമകൻ: മെഹബൂബ് റഹ്മാൻ. വാഴപ്പള്ളിയിലെ പരേതനായ നാലുപുരപ്പാട്ടിൽ എൻ പി  ഇബ്രാഹിംമിന്റെയും ചെബ്രകാനത്തെ നബീസയുടെയും മകനാണ്. സഹോദരങ്ങൾ: ടി സുബൈർ (കാസർകോട് കോടതി ജീവനക്കാരൻ), റസിയ (പുളിങ്ങോം), പരേതയായ റംലത്ത് (അധ്യാപിക ഗവ.ഹൈസ്കൂൾ തയ്യേനി).


No comments