കോളിച്ചാൽ പാണത്തൂർ റോഡ്നിർമ്മാണത്തിലെ അനിശ്ചിതത്വത്തിനെതിരെ മലയോര വികസന സമിതി പ്രത്യക്ഷ സമരത്തിലേക്ക്
പാണത്തൂർ : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ പൂടങ്കല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ ഒക്ടോബർ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും. കരാർ കാലാവധി അവസാനിച്ചിട്ടും റോഡ് നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. കൺവൻഷൻ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. മലനാട് വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീയ ഷാജി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, മലനാട് വികസന സമിതി ചെയർ മാൻ കെ.ജെ.സജി, ജനറൽ സെക്രട്ടറി ബി.അനിൽ കുമാർ, അജി ജോസഫ്, കൂക്കൾ രാഘവൻ, ഫാ ജോസ് കളത്തിപറമ്പിൽ, രാജീവ് തോമസ്. എം കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, സുനിൽ മാടക്കൽ എന്നിവർ സംസാരിച്ചു.
No comments