Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം രംഗത്ത്


പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻ്റ് എം ലക്ഷ്മി നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ യുവജന , മഹിളാ നേതാക്കളുടെ യോഗം ഒക്ടോബർ 2 ന് ജനകീയ കാമ്പെയ്ൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. മാലിന്യകൂമ്പാരങ്ങൾ നീക്കി സ്നേഹാ രാമം നിർമ്മിക്കാനും ഹരിതകർമ്മസേനയ്ക്കൊപ്പം ഗൃഹസന്ദർശനം നടത്തുന്നതിനും ശുചിത്വ ക്ലാസ്സുകൾ സംഘടിപ്പിക്കാനും എല്ലാ രാഷ്ട്രീയ പ്രവർത്തകരും കൂടെയുണ്ടാവും ജഗന്നാഥൻ എം.വി , ഡിവൈ.എഫ്.ഐ. പ്രമോദ് വർണ്ണം ബി.ജെ പി ,ഭാസ്കരൻ അടിയോടി സി.പി .ഐ , ജോസ് കുത്തിയതോട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ധനേഷ് വി എ ഐ വൈ എഫ് , രമണി കെ. ജനാധിപത്യ മഹിളാ അസോസിയേഷൻ , തങ്കമണി പി.വി , ഹരിത കേരള മിഷൻ ആർ.പി രാഘവൻ കെ.കെ എന്നിവർ സംസാരിച്ചു. ബിജുകുമാർ കെ.ജി സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു

No comments