Breaking News

പുലിപ്പേടിയിൽ ഇരിയണ്ണി വളർത്തുനായകളേയും തെരുവുനായകളേയും കാണാതാകുന്നു, 4 ക്യാമറ വച്ചെങ്കിലും ഒന്നും പതിഞ്ഞില്ല;


കാസര്‍കോട്: പുലിപ്പേടിയിലാണ് കാസര്‍കോട് ജില്ലയിലെ ഇരിയണ്ണി പ്രദേശം. വളർത്തു നായകളെ പലതിനേയും പുലി പിടിച്ചെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

ഇരിയണ്ണി പ്രദേശത്തെ പയം, ചെറ്റത്തോട്, മിന്നംകുളം, ബേപ്പ്, കുണിയേരി, പേരടുക്കം തുടങ്ങിയ സ്ഥലങ്ങളിൽ പതിവായി പുലിയെത്തുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വളര്‍ത്തു നായകളേയും തെരുവ് നായകളേയും ഓരോ ദിവസവും കാണാതാവുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തുടര്‍ന്നിട്ടും വനം വകുപ്പ് നിസംഗത തുടരുന്നുവെന്നാണ് ആക്ഷേപം.

പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വനംവകുപ്പ് നാല് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുണിയേരി, മിന്നംകുളം, മുഗളി എന്നിവിടങ്ങളിലാണിത്. രാത്രിയിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകളാണിത്. എന്നാല്‍ ഇതുവരേയും പുലിയുടെ ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചെറ്റത്തോട് അനില്‍ കുമാറിന്‍റെ തോട്ടത്തില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സമീപത്തെ മറ്റ് തോട്ടങ്ങളിലും ചെളിയില്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.

No comments