Breaking News

ബേക്കൽ മൗവ്വലിൽ മാർബിൾ മറിഞ്ഞ് വീണ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരിക്ക്


കാഞ്ഞങ്ങാട് : ബേക്കല്‍ മൗവ്വല്‍ അറബിപ്പള്ളിക്ക് സമീപം മാര്‍ബിള്‍ ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റു. കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന മാര്‍ബിള്‍ മിനി ലോറിയിലേക്ക് മാറ്റുന്നതിനിടെ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയുമാണ് ഇരുവരെയും പുറത്തെടുത്തത്. വെള്ളിയാഴ്ച്ച രാവിലെ 11.15-ഓടെയാണ് സംഭവം.


No comments