Breaking News

കാസർഗോഡ് കാർ തടഞ്ഞുനിർത്തി 6 ലക്ഷം രൂപ തട്ടിയെടുത്തു


ഉപ്പള സ്വദേശിയും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 6 ലക്ഷം രൂപ തട്ടിയെടുത്തു. ഉപ്പള കുറിച്ചിപ്പള്ളം ഷാഫി മൻസിലിൽ മുഹമ്മദാണ് കവർച്ചക്കിരയായത്. കഴിഞ്ഞ ദിവസം കാസർക്കോട് മല്ലികാർജുന ക്ഷേത്ര പരിസരത്തും വെച്ചാണ് സംഭവം. മുഹമ്മദും സുഹൃത്തും സഞ്ചരിച്ച കാർ കണ്ടാൽ അറിയുന്ന ഒരാൾ കൈ നീട്ടി നിർത്തുകയായിരുന്നു. ഇവർ കാറിൽ നിന്നും ഇറങ്ങി സംസാരിച്ചു കൊണ്ടിരിക്കെയാണ് രണ്ടുപേർ വന്ന് കാറിൽ ഉണ്ടായിരുന്ന ആറ് ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നു കളഞ്ഞത്. സംഭവത്തിൽ കാസർഗോഡ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments