Breaking News

ബേത്തൂർപ്പാറ എ.എൽ.പി സ്‌കൂളിലെ കളി സ്ഥലം മന്ത്രി വി.അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു


ബേത്തൂര്‍പ്പാറ എഎല്‍പി സ്‌കൂളിലെ കളിസ്ഥലം കായിക യുവജനകാര്യ വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.ഊര്‍മ്മിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സവിത, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം ഇ. രജനി, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മോന്താരോ, സ്‌കൂള്‍ മാനേജര്‍ എം. ദിവാകരന്‍ നമ്പ്യാര്‍, പി.ടി.എ പ്രസിഡന്റ് ബി. മനോജ്കുമാര്‍, ജി.എച്ച്.എസ്.എസ് ബേത്തൂര്‍പ്പാറ പി.ടി.എ പ്രസിഡന്റ് കെ. സുധീഷ്, ജി.എച്ച്.എസ്.എസ് ബേത്തൂര്‍പ്പാറ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ. ബാലകൃഷ്ണന്‍, ജി.എച്ച്.എസ്.എസ് ബേത്തൂര്‍പ്പാറ പ്രധാന അധ്യാപിക റിനി തോമസ്, എ.എല്‍.പി.എസ് ബേത്തൂര്‍പ്പാറ മദര്‍ പി.ടി.എ പ്രസിഡന്റ് എം. ഉഷ, പി.ടി.എ വൈസ് പ്രസിഡന്റ് എം. അശോകന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി സുനീഷ് കളക്കര എന്നിവര്‍ സംസാരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വാഗതവും എ.എല്‍.പി.എസ് ബേത്തൂര്‍പ്പാറ സ്റ്റാഫ് സെക്രട്ടറി ജ്യോതി ജി നായര്‍ നന്ദിയും പറഞ്ഞു.

No comments