മാരക മയക്കുമരുന്നായ എം ഡി എം എ യുവുമായി കുന്നുംകൈ സ്വദേശിയും ഞാണിക്കടവിൽ താമസക്കാരനുമായ യുവാവ് പിടിയിൽ
ഭീമനടി: നിർത്തിട്ട സ്കോർപിയോ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎ പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഭീമനടി കുന്നംകൈ സ്വദേശിയും ഞാണിക്കടവിൽ താമസക്കാരനുമായ കെ കെ നൗഫലി (40)നെയാണ് ഇന്നലെ വൈകിട്ട് നാലിന് പടന്നക്കാട് ടൗണിൽ വച്ച് ഹോസ്ദുർഗ് എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തത്.
വാഹനത്തിന്റെ സീറ്റിന്റെ അടിയിൽ സൂക്ഷിച്ച 7.030 ഗ്രാം എംഡി എം എ യും കണ്ടെടുത്തു. എം ഡിഎംഎ കടത്താൻ ഉപയോഗിച്ച ഇയാളുടെ ഭാര്യയുടെ പേരുള്ളതുമായ കെഎൽ 14 ജി 9080 നമ്പർ സ്കോർപിയോയും പോലീസ് കസ്റ്റഡിയിലെടുത്തു. എം ഡി എം എ പിടികൂടിയ സംഘത്തിൽ എസ് ഐ രാജീവ്കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.
No comments