ഉന്നതവിജയത്തിലൂടെ എം ബി ബി എസ് , ബി ഡി എസ് അഡ്മിഷൻ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബി ജെ പി ബളാൽ പഞ്ചായത്ത് 112 ബൂത്ത് കമ്മിറ്റി അനുമോദിച്ചു
ബളാൽ : നെറ്റ് യു ജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എം ബി ബി എസ് ന് അഡ്മിഷൻ നേടിയ ശ്രീഹരി മാമ്പളം, ബിഡിഎസ് ന് അഡ്മിഷൻ നേടിയ സൂര്യ ലക്ഷ്മി അത്തിക്കടവിനും ബി ജെ പി ബളാൽ പഞ്ചായത്ത് 112 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് നടത്തി . ബി ജെ പി ബളാൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി രാമചന്ദ്രൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി വിജയികൾക്ക് ഉപഹാരം നൽകി.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ബളാൽ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ബൂത്ത് പ്രസിഡന്റ് പദ്മനാഭൻ കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശശി വി നന്ദിയും രേഖപെടുത്തി.
No comments