പരപ്പ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം അനുവദിക്കണമെന്ന് ആവശ്യം
പരപ്പ :കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്തിൽ ദശകങ്ങൾക്കു മുമ്പ് പ്രവർത്തനമാരംഭിച്ച പരപ്പ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിൽ കിട ത്തി ചികിത്സിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി അപ്ഗ്രേഡ് ചെയ്യണമെന്ന് പരപ്പ ലോക്കലിലെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ആവശ്യപ്പെട്ടു.
ക്വാറി മാഫിയകൾ വടക്കാംകുന്ന് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം കെടുത്തുന്നതിനെതിരെ,പുലിയംകുളം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക ,ദശകങ്ങൾക്ക് മുമ്പ് പരപ്പ പരിസരപ്രദേശത്ത് ഉദാരമനസ്കർ സൗജന്യ മായി പഞ്ചായത്തിന് നൽകിയ സ്ഥലത്ത് ബസ്സ്സ്റ്റാൻഡ് കം -ഷോപ്പിംഗ് കോംപ്ലക്സിന് ശിലാസ്ഥാപനം നടത്തിയ പ്രവൃത്തി ഉടൻ ആരംഭി ക്കുക, കാരാട്ട് -പന്നിത്തടം വഴി കെഎസ്ആർടിസി ബസ് റൂട്ട് അനുവദിക്കുക, കാഞ്ഞങ്ങാട് -പരപ്പ അരിങ്കല്ല് ബളാൽ റൂട്ടിൽ കെഎസ്ആർടിസി ഗ്രാമീണ ബസ് റൂട്ട് അനുവദിക്കുക, പരപ്പയിലെ വികസനത്തിന് തടസ്സമായി നിൽക്കുന്ന പൊതുസ്ഥലം കയ്യേറ്റം മുഴുവനായി ഒഴിപ്പിക്കുക, പന്നിത്തടം ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക, തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പരപ്പ ലോക്കലിലെ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായിരിക്കുന്നു.
സമ്മേളനങ്ങൾ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.രാജൻ, പി ബേബി, സി ജെ സജിത്ത്, എം ലക്ഷ്മി,ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ചന്ദ്രൻ, കരുവാക്കൽ ദാമോദരൻ, മുഹമ്മദ് റാഫി, കയനി മോഹനൻ, വി.പ്രകാശൻ, പി.ശശീന്ദ്രൻ, എം.വി. രതീഷ് ,കെ.നാരായണൻ, ഷൈജമ്മ ബെന്നി, എന്നിവർ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി എ.ആർ.രാജു ,വി. ബാലകൃ ഷ്ണൻ, വിനോദ് പന്നി ത്തടം, ടി.പി.തങ്കച്ചൻ, എ. ആർ.വിജയകുമാർ, രമണി രവി , കെ.വി.തങ്കമണി, രമണി ഭാസ്കരൻ, എം.ബി. രാഘവൻ, ഗിരീഷ് കാരാട്ട്, സി.രതീഷ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
ബ്രാഞ്ച് സെക്രട്ടറി മാരായി കെ.സുരേശൻ - കാരാട്ട് ,കെ.കുമാരൻ - പുലിയംകുളം,പി.ഖാലിദ് - പരപ്പ, സി.വി.മന്മഥൻ - പരപ്പ ടൗൺ, കെ.വി.ഭാർ ഗവി - പന്നിത്തടം, തങ്കമണി രാമകൃഷ്ണൻ - എ കെ ജി നഗർ, വി.തമ്പാൻ - തുമ്പ, വി. സുനിൽകുമാർ - പ്രതിഭാ നഗർ, സ്വർണലത . ടി - കുപ്പമാട് ,സോബിൻ മാത്യു- ആവുള്ളക്കോട്, ഹരിഹരൻ.ബി - തോടം ചാൽ,എ.കെ.മുരളീധരൻ- മാവുള്ളാൽ,നാരായണി രവീന്ദ്രൻ -കുറുക്കുട്ടി പൊയിൽ,ഗിരീഷ് . ടി.എൻ. കൂരാങ്കുണ്ട് എന്നിവർ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
No comments