Breaking News

സി.പി.ഐ എം വെള്ളരിക്കുണ്ട് ഏ.കെ.ജി നഗർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു ബ്രാഞ്ച് പരിധിയിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു


വെള്ളരിക്കുണ്ട് : സി.പി.ഐ എം വെള്ളരിക്കുണ്ട് ഏ.കെ.ജി നഗർ ബ്രാഞ്ച് സമ്മേളനം നീലേശ്വരം ഏരിയാ കമ്മറ്റി അംഗം കരുവാക്കൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ടി.വി നാരായണൻ അധ്യക്ഷത വഹിച്ചു. തങ്കമണി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിനോദ് പന്നിത്തടം , എം.ബി രാഘവൻ, രമണി ഭാസ്ക്കരൻ, രമണി രവി, തങ്കച്ചൻ, ബാലകൃഷ്ണൻ, ഏ.ആർ വിജയകുമാർ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പരപ്പ  ലോക്കൽ കമ്മറ്റി സെക്രട്ടറി ഏ.ആർ രാജു മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് സെക്രട്ടറിയായി തങ്കമണി രാമകൃഷ്ണനെ തിരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച്
 ബ്രാഞ്ച് പരിധിയിലെ മുതിർന്ന അംഗങ്ങളായ നാരായണി, കല്യാണി എം, നാരായണൻ, കുഞ്ഞിക്കണ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.







No comments