Breaking News

സംസ്ഥാനതല ഭിന്നശേഷി കലാമേള സമാപിച്ചു അമ്പലത്തറയിൽ നടന്ന സമാപന ചടങ്ങിൽ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ മുഖ്യാതിഥിയായി


അമ്പലത്തറ സ്‌നേഹവീടിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ഭിന്നശേഷി കലോത്സവം സമാപിച്ചു. അമ്പലത്തറ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ മുഖ്യാതിഥിയായി. ഡോ:അംബികസുധന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് മണികണ്ഠന്‍ മേലത്ത്, സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.വിജയകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സ്‌നേഹവീട് ബ്രോഷര്‍ പ്രകാശനം മധുപാല്‍ മണികണ്ഠന്‍ മേലത്തിന് നല്‍കി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.കെ സബിത, മുനീസ അമ്പലത്തറ, കെ.വി പ്രശാന്ത്, രാജേഷ് പി, അഡ്വ:ടി.വി.രാജേന്ദ്രന്‍, അഡ്വ:കെ.പീതംബരന്‍ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും രാജേഷ് സ്‌കറിയ നന്ദിയും പറഞ്ഞു.

No comments