Breaking News

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീമേനി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപ്പെട്ടു



ചീമേനി : ലോകസഭാ തിരഞ്ഞെടുപ്പ് ദിവസം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. ചീമേനി കാനോത്തും പൊയിലിലെ ടിവി മോഹനൻ പ്രമീള ദമ്പതികളുടെ മകൾ നയന മോഹൻ (21) ആണ് മരണപ്പെട്ടത്. എറണാകുളത്ത് വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നയന എറണാകുളത്തെയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

No comments