ബോൾ ബാഡ്മിന്റൺ: ഐറിൻ റോസ് സംസ്ഥാന ടീമിൽ കായികാധ്യാപകൻ ചെറുപുഴ സ്വദേശി സോജൻ ഫിലിപ്പിന്റെയും സ്മിതയുടെയും മകളാണ്
കാഞ്ഞങ്ങാട് : ബോൾ ബാഡ്മിന്റൺ സംസ്ഥാന സബ് ജൂനിയർ ടീമിൽ ആദ്യമായി ജില്ലയ്ക്ക് പ്രാതിനിധ്യം. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഐറിൻ റോസ് സോജനാണ് ടീമിൽ അംഗമായത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ ക്യാപ്റ്റനായിരുന്നു ഐറിൻ. ഈ വർഷത്തെ ജില്ലാ ചാമ്പ്യൻഷിപ്പിൽ ഐറിൻ ഉൾപ്പെട്ട വെള്ളിക്കോത്ത് സ്കൂളായിയിരുന്നു പെൺകുട്ടികളുടെ ജില്ലാ ചാമ്പ്യന്മാർ. സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജില്ലാ ടീം യോഗ്യത നേടി. ടീമിലെ അഞ്ച് പേർ വെള്ളിക്കോത്ത് സ്കൂളിൽ നിന്നാണ്. കായികാധ്യാപകൻ ചെറുപുഴ സ്വദേശി സോജൻ ഫിലിപ്പിന്റെയും സ്മിത സെബാസ്റ്റ്യന്റെയും മകളാണ് ഐറിൻ. സഹോദരൻ ഐബിൻ ഫിലിപ് സോജനും ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ കോച്ചിങ് ക്യാമ്പിലുണ്ടായിരുന്നു. 29 വരെ ഹരിയാനയിലെ റോത്തക്കിലാണ് ദേശീയ ചാമ്പ്യൻഷിപ്പ്.
No comments