ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർക്കായി ഡോക്യൂമെന്റേഷനിൽ ഏകദിന പരിശീലനം നടത്തി
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് ജീവനക്കാർക്കായി ഡോക്യൂമെന്റേഷനിൽ ഏകദിന പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ പി. വി. ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ജോസഫ് എം.ചാക്കോ സംസാരിച്ചു.ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ സ്വാഗതവും ജി. ഇ. ഒ. ശ്രീനിവാസൻ.ജി. നന്ദിയും പറഞ്ഞു. പരിശീലനത്തിന് ചന്ദ്രു വെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് എന്നിവർ നേതൃത്വം നൽകി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവർ തയ്യാറാക്കിയ വീഡിയോ ഡോക്യുമെൻ്റേഷൻ്റെ പ്രദർശനവും നടന്നു
No comments