സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
വെള്ളരിക്കുണ്ട്: സപ്ലൈകോയിലെ വിലക്കയറ്റം ഓണത്തിന് ജനങ്ങൾക്ക് കിട്ടിയ സമ്മാനം... ഓണാഘോഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ സപ്ലൈകോയിൽ കൂടിയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് ജനങ്ങൾക്ക് ഇരുട്ടടിയായെന്നും തുടർന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
അരി, പഞ്ചസാര, മുളക് തുടങ്ങിയ സാധനങ്ങളുടെ വിലവർധന നീതീകരിക്കാൻ ആവില്ല അതുപോലെതന്നെ സപ്ലൈകോയിൽ നേരത്തെ കിട്ടിയിരുന്ന സബ്സിഡി സാധനങ്ങൾ എല്ലാം കിട്ടുന്നുമില്ല. ഇതെല്ലാം ജനങ്ങളെ ഈ സമയത്ത് വല്ലാതെ ബാധിക്കുന്നു . ജനങ്ങളെ വീണ്ടും വീണ്ടും ദുരിതത്തിൽ ആക്കുന്ന ഗവൺമെന്റ് രാജി വെച്ച് കഴിവുള്ള ഗവൺമെന്റ് വരണമെന്ന് കേരള കോൺഗ്രസ് പാർട്ടി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് ,സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പിള്ളി കൃഷ്ണൻ തന്നോട്ടെ , ടോമി കുരുവിളനി, സക്കറിയാസ് വടാനാ ,ജോയ് മാരിയാടിയിൽ ,ജോസ് തേക്കുംകാട്ടിൽ , ഷൈജു ബിരുക്കുളം ബിനോയ് വള്ളോപള്ളി .ബിജു പുതുപ്പള്ളി തകിടിയേൽ എന്നിവർ പ്രസംഗിച്ചു..
No comments