യൂത്ത് കോൺഗ്രസ്സ് നേതാക്കളെ ക്രൂരമായി അക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മലയോരത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ക്രൂരമായി അക്രമിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഘ്വാനപ്രകാരം വെസ്റ്റ് എളേരി, ,ബളാൽ, കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.എളേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജോയി ജോസഫ്,ഭീമനടി മണ്ഡലം പ്രസിഡന്റ് സി.എ.ബാബു,എളേരി മണ്ഡലം പ്രസിഡന്റ് എ.വി.ഭാസ്കരന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എ.സി.ജോസ്,യൂത്ത് കോണ്‍ഗ്രസ്സ് ജില്ല വൈസ് പ്രസിഡന്റ് രാജേഷ് തമ്പാന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ജോയി മാരൂര്‍, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോസ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രിൻസ് പറമ്പ. വെസ്റ്റ് എളേരി മണ്ഡലംകോൺഗ്രസ് ഭാരവാഹികളായ ജോസഫ് പി.ടി,ജോയി പുളിക്കല്‍പി.പി അബ്ദുള്‍ റഹിമാന്‍,കെ.സി.കുഞ്ഞികൃഷ്ണന്‍, ബിനു പോൾ, സോബിന്‍ പൊയിലില്‍,ജനാര്‍ദനന്‍ വിലങ്ങ്,രവി കുണ്ടുതടം,ജോണസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സംസ്ഥാന ഭരണം മാഫിയക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽസംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയെയും സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെയും പോലീസ് അതി ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചും കെപിസിസി യുടെ നിർദേശപ്രകാരം നെറികെട്ട ഭരണകൂടത്തിനെതിരെ പ്രതിഷേധപ്രകടനം പരപ്പയിൽ നടത്തി. പ്രകടനത്തിന് ശേഷം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ പ്രതിഷേധയോഗം നടത്തി യോഗം DCC നിർവ്വാഹക സമിതിയംഗം സി വി ഭാവനൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി ഒ സജി, കെ പി ബാലകൃഷ്ണൻ, സിജോ പി ജോസഫ് നൗഷാദ് കാളിയാനം ജിജി പന്നിത്തടം, അശോകൻ ആറളം, മോഹനൻ ചാമക്കുഴി, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, ജയകുമാർ ചാമക്കുഴി ലിസ്സി വർക്കി, ബാലഗോപാലൻ കാളിയാനം, ജോണികുന്നാണി ,റെജി തോമസ് ,രാകേഷ് കുവാറ്റി, വിജിമോൻ കിഴക്കെക്കര, എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന ശക്തമായ പ്രതിഷേധ പ്രകടനത്തനത്തിന് പത്മനാഭൻ പരപ്പ, ബേബി കൈതകുളം, മഹേന്ദ്രൻ കുവാറ്റി, പുഷ്പരാജൻ ചാങ്ങാട്, രാജീവൻ കുവാറ്റി, വിജയൻ കക്കാണത്ത്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,ഷെരീഫ് കാരാട്ട്, ബെന്നി പ്ലാമൂട്ടിൽ,സിന്ധു വിജയകുമാർ, പുഷ്പരാജൻ, മനോഹരൻ മാസ്റ്റർ, അമൽ ജോണി, മഹേഷ് പരപ്പ , ഷമീം പുലിയംകുളം , രൂപേഷ് കുവാറ്റി, അമൽ ജോണിതുടങ്ങിയവർ നേതൃത്വം നല്കി.
No comments