Breaking News

അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന നിവേദ്യയ്ക്ക് ചികിത്സാ സഹായമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ


പരപ്പ : അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യയ്ക്ക്  ചികിത്സാ സഹായമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ്   യൂണിയൻ. പരപ്പ ബ്ലോക്ക് സെക്രട്ടറി ( ksspu ) പി വി ശ്രീധരൻ മാഷ്, ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എ ആർ മുരളിയുടെ സാന്നിധ്യത്തിൽ നിവേദ്യയുടെ കുടുംബത്തിന്  ചികിത്സ സഹായം ( 20,000 രൂപ ) കൈമാറി.പരിപാടിയിൽ ബ്ലോക്ക് ട്രഷറർ എം വി രാഘവൻ മാഷ്, മെമ്പർമാരായ എ കെ മോഹൻ, കെ സുകുമാരൻ, പി വി പ്രഭാകരൻ, എന്നിവരും സംബന്ധിച്ചു.


No comments