ഫോണിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കാസർകോട്: തെയ്യം കാണാനെത്തിയ സ്ഥലത്തു വച്ചു പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കറുവപ്പാടി, സങ്കരമൂലയിലെ നിഖിൽ കുമാറിനെയാണ് (21) കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി സ്കൂളിൽ തുടർച്ചയായി വരാത്തതിനെത്തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് ബദിയഡുക്ക പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയിൽ നി ന്നും മൊഴിയെടുത്തപ്പോഴാണ് സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു വ്യക്തമായത്. തുടർന്നാണ് കുമ്പള പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
No comments