ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ജില്ലാ പരിസ്ഥിതി സമിതി നിർവാഹകസമിതി യോഗം
കാഞ്ഞങ്ങാട് : ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ജില്ലാ പരിസ്ഥിതി സമിതി നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു.
ആണവ വൈദ്യുതി ഏറ്റവും ചെലവേറിയതും സുരക്ഷാകാരണങ്ങളാൽ ജനസാന്ദ്രതയേറിയ കേരളം പോലുള്ള പ്രദേശത്തിന് ഒട്ടും അനുയോജ്യമല്ലാത്തതുമാണെന്നും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി അഡ്വ. ടി.വി. രാജേന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. എം ഗോപാലൻ, സുധീർകുമാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കൃഷ്ണൻ പുല്ലൂർ, ജിജു പടന്നക്കാട് പവിത്രൻ തോയമ്മൽ, വി.കെ. വിനയൻ, രാമകൃഷ്ണൻ വാണിയംപാറ എന്നിവർ സംസാരിച്ചു.
No comments